Debate Super prime time

റാന്നിയിലെ വീഴ്ച പാഠമാകുമോ?

കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചിരിക്കുന്നു. ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗ കുടുംബം, അവര്‍ ബന്ധപ്പെട്ട രണ്ടുപേര്‍ എന്നിവരടക്കം അഞ്ചുപേര്‍ക്കാണ് രോഗം. ഇറ്റലിയില്‍ നിന്ന് വന്നതും രോഗലക്ഷണങ്ങളും മറച്ചു വച്ച ഇവര്‍ 3000 പേരെ ഇതിനകം ബന്ധപ്പെട്ടു കഴിഞ്ഞു. മൂന്നംഗ കുടുംബം വരുത്തി വച്ച ഗുരുതര അനാസ്ഥ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് ആരോഗ്യ വകുപ്പ്. റാന്നിയിലെ വീഴ്ച പാഠമാകുമോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന ചര്‍ച്ച ചെയ്യുന്നത്. ഡോ. ശ്രീജിത്, ഡോ. ഇന്ദു.പി.എസ്, ഡോ.ടി.എസ് അനീഷ്, ഡോ. കെ.പി അരവിന്ദന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.