Debate Super prime time

മുഖ്യമന്ത്രിക്ക് പ്രോട്ടോക്കോൾ വേണ്ടേ?

കോവിഡ് കണക്കുകളും നിയന്ത്രണങ്ങളും അറിയാൻ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. പക്ഷേ തിരഞ്ഞെടുപ്പ് കാലമായതോടെ മുഖ്യമന്ത്രി ഉപദേശം മറന്ന് കോവിഡ് പ്രോട്ടോക്കോൾ ലംഘകനായി എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത് . കോവിഡ് ലക്ഷണം ഉള്ളപ്പോൾ നടത്തിയ റോഡ് ഷോ, മകൾക്ക് രോഗമറിഞ്ഞിട്ടും കാൽനടയായി പരിവാരങ്ങളോടെ വോട്ടുചെയ്യാനെത്തിയത് ..ലംഘനങ്ങൾ എണ്ണിയെണ്ണി ഉന്നയിച്ചത് കേന്ദ്രമന്ത്രി വി.മുരളീധരനാണ്. മുഖ്യമന്ത്രിയെ കോവിഡിയറ്റ് എന്നടക്കം വിളിച്ചുള്ള ആരോപണത്തിന് പക്ഷേ കൃത്യമായ മറുപടി നൽകാൻ ആരോഗ്യമന്ത്രിക്കും കഴിഞ്ഞിട്ടുണ്ടോ ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: പി.പി.ചിത്തരഞ്ജൻ, ജ്യോതികുമാർ ചാമക്കാല, എസ്.സുരേഷ്, ഡോ. സുൾഫി.

Mathrubhumi News is now available on WhatsApp. Click here to subscribe.