Debate Super prime time

വാളയാറില്‍ വഞ്ചനയോ?

ഹാഥ്‌റസ് അങ്ങ് അകലെയല്ല. നമ്മുടെ കേരളത്തില്‍ തന്നെയുണ്ട് ഹാഥ്‌റസും കത്വവയും കാണ്‍പൂരും സബല്‍പൂരുമൊക്കെ. പാലക്കാടിന്റെ അതിര്‍ത്തിയായ വാളയാറില്‍ നാം കണ്ടത് മറ്റെന്താണ്. പതിമൂന്നും ഒമ്പതും വയസുള്ള രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ കൊടിയ പീഡനങ്ങള്‍ക്ക് ഒടുവില്‍ വീടിന്റെ മച്ചില്‍ തൂങ്ങിയാടിയ നീതി നിഷേധിക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികമാണിന്ന്. മൂത്തകുട്ടിയുടെ മരണത്തെ പോലീസ് ആത്മഹത്യയായി എഴുതി തള്ളി. 52ാം പക്കം പെറ്റിക്കോട്ടിനുള്ളില്‍ ചേച്ചിയുടെ ഫോട്ടോ സൂക്ഷിച്ച ഇളയകുട്ടിയും മരണക്കുരുക്കില്‍ തൂങ്ങിയാടി. ശിശുക്കളുടെ ക്ഷേമം ഉറപ്പു വരുത്തേണ്ട സമിതിയുടെ അധ്യക്ഷന്‍ തന്നെ പ്രതികള്‍ക്കായി ഹാജരായി. പ്രോസിക്യൂഷന്‍ കോടതിമുറിയില്‍ ശില കണക്കെ നിസംഗരായി. പ്രോസിക്യൂഷന്‍ പൂര്‍ണ പരാജയമെന്ന് പാലക്കാട് പോക്‌സോ കോടതി വിധിച്ചു. പി.കെ.ഹനീഫയുടെ ജുഡീഷ്യല്‍ കമ്മീഷനും പ്രൊസിക്യൂഷന്റെ അനാസ്ഥ എണ്ണിപ്പറഞ്ഞ് റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25 ന് പ്രതികളെ വെറുതെ വിട്ടെങ്കില്‍, ഒക്ടോബര്‍ 31 നാണ് മുഖ്യമന്ത്രിയുടെ കാല് പിടിച്ച് നീതിക്കായി മാതാപിതാക്കള്‍ ഇരന്നത്. ആ ഏഴ് ദിവസങ്ങളുടെ ദുരന്ത സ്മരണയില്‍, വിധിദിനം മുതല്‍ ചതിദിനം വരെ സമരമിരിക്കുകയാണ് വാളയാറിലെ മാതാപിതാക്കള്‍. വാളയാറില്‍ വഞ്ചനയോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- വാളയാറിലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍, രമ്യ ഹരിദാസ് എം പി, എന്‍. സുകന്യ എന്നിവര്‍.