Debate Super prime time

കോടതിക്കും സംശയം തുടങ്ങിയോ?

കേന്ദ്ര ഏജന്‍സികളെ സിപിഎം മാത്രമല്ല സംശയത്തോടെ കാണുന്നത്. കോടതിയും കണ്ടു തുടങ്ങിയെന്ന സൂചനയാണ് വരുന്നത്. അല്ലെങ്കില്‍ ഉത്തരവില്‍ തന്നെ അതിരൂക്ഷ വിമര്‍ശനം ഉള്‍പ്പെടുത്തുമോ. അനന്തമായ ചോദ്യം ചെയ്യലും ഇടയ്ക്കിടെയുള്ള നോട്ടീസ് അയയ്ക്കലും ഇനി പഴയപോലെ എളുപ്പമാകുമോ ഏജന്‍സികള്‍ക്ക്. കേന്ദ്ര ഏജന്‍സികളോടുള്ള സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും സമീപനവും സ്വഭാവവും മാറുകയാണോ. സി.എം.രവീന്ദ്രനെ അങ്ങനെ വേഗം വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാട് അതിന്റെ സൂചനയാണോ. ഈ വിഷയമാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ആനത്തലവട്ടം ആനന്ദന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോര്‍ജ് കുര്യന്‍ എന്നിവര്‍.