Debate Super prime time

യൂണിയനുകളുടെ മുന്നറിയിപ്പിന് വഴങ്ങിയോ?

തിരുവനന്തപുരം നഗരത്തില്‍ പകല്‍ ജനത്തെ ബന്ദിയാക്കുകയും ഒരു യാത്രക്കാരന്റെ മരണത്തിന് കാരണമാവുകയും ചെയ്ത മിന്നല്‍ പണിമുടക്കുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിക്കും ഇല്ല. തൊഴിലാളി സംഘടനകളുടെ കനത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കടുത്ത നടപടി എന്ന ആദ്യ നിലപാടില്‍ നിന്ന് സര്‍ക്കാരിന്റെ പിന്മാറ്റം. ജീവനക്കാര്‍ക്കെതിരെ അവശ്യ സര്‍വീസ്് നിയമപ്രകാരം നടപടി വേണമെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ചുരുക്കത്തില്‍ കെഎസ്ആര്‍ടിയിയാകട്ടെ സ്വകാര്യബസുകളാകട്ടെ നടുറോഡില്‍ എന്ത് ചെയ്താലും ചോദിക്കാന്‍ ആരുമില്ലെന്ന സ്ഥിതിയോ ഇപ്പോള്‍ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. യൂണിയനുകളുടെ മുന്നറിയിപ്പിന് വഴങ്ങിയോ? പങ്കെടുക്കുന്നവര്‍- എസ് ജെ പ്രദീപ്, ആര്‍ വി രാജേഷ്, ബെന്നി ജോസഫ്, സി ആര്‍ നീലകണ്ഠന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.