Debate Super prime time

എത്തിക്‌സും എന്‍ഫോഴ്‌സ്‌മെന്റും നേര്‍ക്കുനേര്‍

എത്തിക്‌സ് എന്നാല്‍ നൈതികത. എന്‍ഫോഴ്‌സ്‌മെന്റ് എന്നാല്‍ നിര്‍വഹണം. നിയമസഭയുടെ പ്രിവിലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിയും. ഒരു സിവില്‍ കോടതിയുടെ അധികാരമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നിയമബലം അളക്കാന്‍ മുഖാമുഖം നില്‍ക്കുമ്പോള്‍ വാക്യാര്‍ത്ഥത്തിന് അപ്പുറം രാഷ്ട്രീയാര്‍ത്ഥം കൂടി പ്രസക്തമാകുന്നു. ലൈഫ് പദ്ധതിയിയിലെ രേഖകള്‍ ആവശ്യപ്പെട്ടതിന് നിയമസഭാ സമിതി ചോദിച്ച വിശദീകരണത്തില്‍ ഇഡി മറുപടി തയ്യാറായി കഴിഞ്ഞു. നിയമ നിര്‍വഹണത്തിനുള്ള, രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയെ സുസ്ഥിരമായി നിലനിര്ത്തുന്നതിന് ആ ഏജന്‍സിക്കുള്ള വിപുലമായ അധികാരം എണ്ണിപ്പറഞ്ഞുകൊണ്ടുള്ള മറുപടിയാണത്. അതോടെ നിയമനിര്‍വഹണവും സഭാ അവകാശവും തമ്മിലുള്ള ബലാബലം എന്നതില്‍ നിന്ന് മാറി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പോര്‍മുഖമായി മാറുകയാണ് ഈ ഏറ്റുമുട്ടല്‍. കേന്ദ്ര ഏജന്‍സികളുയെ അന്വേഷണത്തിന് തടസ്സം നില്‍ക്കാന്‍ എന്തധികാരം എന്നാണ് സംസ്ഥാന സര്‍ക്കാരിനോട് പ്രതിപക്ഷം ചോദിക്കുന്നത്. ലൈഫ് പദ്ധതിയുടെ രേഖകള്‍ ചോദിക്കുന്നത് പദ്ധതി തടസ്സപ്പെടുത്താനാണെന്നും അങ്ങനെ നിയമസഭയുടെ അവകാശലംഘനമാണെന്നുമുള്ള പ്രതിരോധം ഇഡിക്ക് മുന്നില്‍ വിലപ്പോവുമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ജ്യോതികുമാര്‍ ചാമക്കാല, എസ്‌കെ സജീഷ്, സന്ദീപ് വാര്യര്‍ എന്നിവര്‍.