ഗവര്‍ണറെ കൊണ്ട് ഗതികെട്ടോ?
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി തിരിച്ചുവിളിക്കണം എന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നോട്ടീസ് കാര്യോപദേശക സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് അറിയിക്കുകയും ചെയ്തു. ഇതിനിടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വഭേദഗതിക്കെതിരായ പരാമര്‍ശങ്ങളില്‍ വിശദീകരണം തേടി ഗവര്‍ണറും രംഗത്തെത്തിയിരിക്കുന്നു. ഗവര്‍ണറെ കൊണ്ട് ഗതികെട്ടോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം പരിശോധിക്കുന്നത്. പങ്കെടുക്കുന്നവര്‍: എ.എ റഹീം, ജ്യോതികുമാര്‍ ചാമക്കാല, പി ആര് ശിവശങ്കരന്, അഡ്വ. രഞ്ജിത് മാരാര്‍ എന്നിവര്‍.
സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.