Debate Super prime time

കോവിഡ് പ്രതിരോധത്തില്‍ പാളിച്ചയോ?

കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ആത്മഹത്യ നടന്ന സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളപ്പിനുള്ളില്‍ ചാടിക്കടന്നു. പുതിയ പോര്‍മുഖം തുറക്കാന്‍ രാഷ്ട്രീയ സംഘടനകള്‍ അത്യുത്സാഹം കാട്ടുന്നതിനെ ന്യായീകരിക്കാന്‍ കഴിയുമോ. അതുപോലെ തന്നെ രണ്ടു ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിന്റെ നിസംഗമായ വിശദീകരണം നീതീകരിക്കാന്‍ കഴിയുമോ. ഈ വിഷയമാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എസ്.ശബരീനാഥന്‍,വി.വി.രാജേഷ്,ഡോ.വി.ജി.പ്രദീപ്കുമാര്‍, വി.പി.പി.മുസ്തഫ.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.