Debate Super prime time

എം. ശിവശങ്കറിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു

സ്വര്‍ണക്കടത്ത് പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ ഒടുവില്‍ സസ്‌പെന്‍ഡ് ചെയ്തു .അഖിലേന്ത്യ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് സസ്‌പെന്‍ഷന്‍. പ്രതിപക്ഷം ദിവസങ്ങളായി ആവശ്യപ്പെടുന്ന കാര്യം വസ്തുതാന്വേഷണം നടക്കട്ടെയെന്ന് വിശദീകരിച്ച് ഇന്നലെ വരെ മുഖ്യമന്ത്രി തള്ളുകയായിരുന്നു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടി വൈകാതെ തന്നെ മുഖ്യമന്ത്രി സസ്‌പെന്‍ഷന്‍ ഉത്തരവിട്ടു. ആരോപണം ഉയര്‍ന്ന് പന്ത്രണ്ടാം ദിവസമാണ് ശിവശങ്കരിനെതിരെ നടപടി ഉണ്ടായത്. എന്ത്‌കൊണ്ട് ഇത്രയും വൈകല്‍. പ്രകടമായ ചട്ടലംഘനം ഉണ്ടായെന്നതിന് നിരവധി തെളിവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന് വന്നിട്ടും രാഷ്ട്രീയ തീരുമാനത്തില്‍ ശിവശങ്കറിന് സംരക്ഷണ കവചം ഒരുങ്ങുകയായിരുന്നോ. പങ്കെടുക്കുന്നവര്‍: എം ബി രാജേഷ്, ജെ ആര്‍ പദ്മകുമാര്‍, എം ലിജു, അഡ്വക്കേറ്റ് എം ആര്‍ അഭിലാഷ് എന്നിവര്‍.