Debate Super prime time

കോണ്‍സുലേറ്റിനും കടത്തുകൂലി?

ഒരു കിലോ സ്വര്‍ണത്തിന് ആയിരം ഡോളര്‍. അതായത് 75,000 രൂപ വെച്ച് അറ്റാഷെയ്ക്ക് പ്രതിഫലം നല്‍കി. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് കസ്റ്റംസിന് നല്‍കിയ സുപ്രധാന മൊഴിയാണിത്. എന്തുകൊണ്ട് അറ്റാഷെയെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് കേസിലെ ഒന്നാം പ്രതി സന്ദീപ് നായര്‍ ആവര്‍ത്തിച്ചതിന്റെ തുടര്‍ച്ചയാണ് സ്വപ്നയുടെ മൊഴി. നയതന്ത്രപരിരക്ഷയുടെ മറവില്‍ നാടുപിടിച്ച അറ്റാഷെയില്‍ നിന്ന് ഇന്ത്യയ്ക്ക് പലതും കണ്ടെത്താനുണ്ട്. അതേസമയം ഇന്ത്യ-യു.എ.ഇ നയതന്ത്രബന്ധം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നു എന്ന സംശയത്തിലാണ് എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നത്. അങ്ങനെ തെളിഞ്ഞാല്‍ അത് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയിലേക്ക് വരും. ഏതായാലും തിങ്കളാഴ്ച പ്രധാനപ്പെട്ട ദിവസമാണ്. എന്‍ഐഎ ആസ്ഥാനത്തേക്ക് എം. ശിവശങ്കറെ എന്‍ഐഎ വിളിപ്പിച്ചിരിക്കുന്ന ദിവസം രണ്ടിലൊന്നറിയാം എന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- വി.വി. രാജേഷ്, കെ.എസ്. ശബരീനാഥന്‍, വി.പി.പി. മുസ്തഫ, അഡ്വ.എം.ആര്‍. അഭിലാഷ് എന്നിവര്‍. സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.