Debate Super prime time

ആരോപണത്തിന്റെ മാറ്റ് കുറയുന്നോ?

സ്വര്‍ണക്കടത്ത് കേസിന്റെ രാഷ്ട്രീയ നിറം മങ്ങിത്തുടങ്ങിയോ. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പ്രതിദിനം പുരോഗമിക്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന കണ്ടെത്തലുകളൊന്നും കാണാനില്ല. ശിവശങ്കറിനെ കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യം ചെയ്തത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. എന്നാല്‍ കസ്റ്റംസ് തന്നെ വീട്ടില്‍ക്കൊണ്ടു വിടുകയും ശിവശങ്കര്‍ സായാഹ്ന സവാരിയില്‍ മുഴുകുകയും ചെയ്തതോടെ സര്‍ക്കാരിന്റെ സമ്മര്‍ദം അയഞ്ഞു. അങ്ങനെ അപ്രധാനികളായ ഉദ്യോഗസ്ഥര്‍ക്കു മേല്‍ മാത്രമായി ആരോപണങ്ങളും നടപടികളും ചുരുങ്ങുന്നു. അതിനപ്പുറം എന്താണുള്ളത്. തീയും പുകയും തീരാന്‍ തുടങ്ങുന്നോ എന്ന ചിന്തകൊണ്ടാകാം പ്രതിപക്ഷ നേതാവ് യെച്ചൂരിക്ക് കത്തയച്ചത്. മുന്നണി കണ്‍വീനര്‍ പ്രധാനമന്ത്രിക്കും കത്തയച്ചത്. അതിനൊപ്പമാണ് പ്രതിപക്ഷം പുതിയ മുഖങ്ങളെ തേടിയിറങ്ങിയിരിക്കുന്നതും. അങ്ങനെ കണ്ടെത്തിയ ഒരു അവതാരത്തിന്റെ പേരാണ് കിരണ്‍ മാര്‍ഷല്‍. സ്വപ്നയെ കേരളം കടക്കാന്‍ സഹായിച്ചത് കിരണ്‍ ആണെന്നായിരുന്നു ആരോപണം. അതില്‍ പ്രധാനം കിരണിന് മുഖ്യമന്ത്രിയും മന്ത്രിമാരുമായുള്ള അടുപ്പമാണ്. സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. ആരോപണത്തിന്റെ മാറ്റ് കുറയുന്നോ? പങ്കെടുക്കുന്നവര്‍- വിവി രാജേഷ്, ടി സിദ്ദിഖ്, ആനത്തിലവട്ടം ആനന്ദന്‍, സിആര്‍ നീലകണ്ഠന്‍ എന്നിവര്‍.