Debate Super prime time

കുത്തഴിഞ്ഞ സര്‍ക്കാരോ?

ഒന്നുകില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്. അല്ലെങ്കില്‍ മുഖ്യമന്ത്രി കയ്യാളുന്ന വകുപ്പ്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ തുടര്‍ചലനങ്ങള്‍ പിടിച്ചു കുലുക്കുന്നത് ഈ കേന്ദ്രങ്ങളെയാണ്. ഇന്നിപ്പോള്‍ അരുണ്‍ ബാലചന്ദ്രനെ മറ്റൊരു സ്ഥാനത്തു നിന്നു കൂടി നീക്കി. ഡ്രീം കേരള പദ്ധതിയുടെ നിര്‍വഹണ സമിതി അംഗത്വത്തില്‍ നിന്ന്. ഡ്രീം കേരള. പേരില്‍ത്തന്നെയുണ്ട് സ്വപ്നം. എല്ലാം ആരുടെയോ സ്വപ്നപദ്ധതികളായിരുന്നല്ലോ. ആ പദ്ധതിയിലാണ് അരുണ്‍ ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ഐടി ഫെലോ എന്ന പദവി ഉള്ളതുകൊണ്ട് കിട്ടിയ സ്ഥാനമാണ്. ഫെലോ പദവി അടുത്തിടെ തെറിച്ചിരുന്നു. ഇപ്പൊ ഡ്രീം പദവിയും പോയി. കുത്തഴിഞ്ഞ സര്‍ക്കാരോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: കെ.എസ്. ശബരീനാഥന്‍, എ.എന്‍.ഷംസീര്‍, പി.ആര്‍. ശിവശങ്കര്‍, എ. സജീവന്‍ എന്നിവര്‍.