Debate Super prime time

ശബരിമല വിഷയത്തില്‍ വീണ്ടും ഹൈക്കോടതി ഇടപെടല്‍; കോടതി പിടിമുറുക്കിയോ?

ശബരിമലയും ഹൈക്കോടതിയും എന്ന രണ്ടു ശ്രദ്ധാ കേന്ദ്രങ്ങളുടെ പട്ടികയിലേയ്ക്ക് ഇനി നിയമസഭയും. നാളെ മുതല്‍ സഭ സ്തംഭിപ്പിക്കാന്‍ യുഡിഎഫ് ഒരുങ്ങുന്നു. സന്നിധാനത്ത് ഉറപ്പിക്കാന്‍ കഴിയാഞ്ഞ സാന്നിധ്യം സഭയില്‍ ഉറപ്പിക്കുകയാണ് യുഡിഎഫ് തന്ത്രം. ബിജെപി ഉള്ളിടത്ത് ഉള്ളിലേയ്ക്കും ഇല്ലാത്തിടത്ത് മുന്നിലേയ്ക്കുമെന്ന ഈ തന്ത്രം യുഡിഎഫിനെ എവിടെയെത്തിക്കും. സഭാദിനങ്ങള്‍ സാക്ഷി. അതേസമയം ബിജെപിക്കും കോണ്‍ഗ്രസിനും അടികൊടുത്തു മുന്നേറുന്ന സര്‍ക്കാരിന് തിരിച്ചടി കിട്ടുന്നത് ഹൈക്കോടതിയില്‍ നിന്ന്. ഭക്തരെ നിരീക്ഷിക്കുന്ന സര്‍ക്കാരിനെ നിരീക്ഷിക്കാന്‍ ഇനി ഹൈക്കോടതി ഉണ്ടാകും. മൂന്നംഗ സമിതിയാണ് നിരീക്ഷണത്തിനുണ്ടാവുക. നിരോധനാജ്ഞ കൂടാതെ പുറപ്പെടുവിച്ച ഉത്തരവുകള്‍ കൊട്ടയിലെറിയുകയും ചെയ്തിട്ടുണ്ട് കോടതി. ശബരിമലയിലേയ്ക്ക് നിരീക്ഷകരെത്തുന്നത് സര്‍ക്കാരിനു മേലുള്ള നിരീക്ഷണമോ എന്നാണ് സൂപ്പര്‍ െ്രെപംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. കോടതി പിടിമുറുക്കിയോ? പങ്കെടുക്കുന്നവര്‍- എം.വിന്‍സന്റ്, എ.എന്‍.ഷംസീര്‍, ജെ.ആര്‍.പദ്മകുമാര്‍ എന്നിവര്‍.