Debate Super prime time

പരിരക്ഷ എവിടെ വരെ?

സഭാവളപ്പിൽ ആർക്കൊക്കെയുണ്ട് പരിരക്ഷ. ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് കസ്റ്റംസ് നോട്ടീസ് അയച്ച നടപടി നിയമപരമായി നിൽക്കില്ല എന്നാണ് സ്പീക്കർ ശ്രീരാമകൃഷ്ണൻ ഇന്ന് പറഞ്ഞിരിക്കുന്നത്. നിയമസഭാവളപ്പിൽ അത് സെക്രട്ടറിയായാലും മാധ്യമപ്രവർത്തകനായാലും ആ പരിരക്ഷയിലായിരിക്കുമത്രെ. സഭാ ചട്ടം 165 വായിച്ചുകൊണ്ടാണ് സ്പീക്കറുടെ ന്യായീകരണം, എന്നാൽ പിന്നെ വീട്ടുവിലാസത്തിലാകാം. സഭാവളപ്പിൽ വേണ്ട എന്ന നിലയ്ക്കായി കസ്റ്റംസിന്റെ നീക്കം. നാളെ സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷപ്രമേയവുമായി സഭാസമ്മേളനം തുടങ്ങുമ്പോൾ അങ്ങ് കൊച്ചിയിൽ സ്പീക്കറുടെ സെക്രട്ടറി അയ്യപ്പൻ ഹാജരാകുമോ. പ്രതിപക്ഷം സ്പീക്കർക്കെതിരായ ആയുധത്തിന്റെ മുർച്ച കൂട്ടുമ്പോൾ ഇപ്പുറത്ത് കെഎം ഷാജിയെ വിളിച്ചുവരുത്തിയിട്ടുണ്ട് വിജിലൻസ്. കേന്ദ്ര ഏജൻസികളും വിജിലൻസും ഇരുഭാഗത്തുമായി വേട്ട തുടരുമ്പോൾ നാളെ സഭയിൽ എന്തുനടക്കും. പരിരക്ഷ എവിടെ വരെ എന്നാണ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: രാജു എബ്രഹാം, പി കെ ഫിറോസ്, ബി ഗോപാലക‍ൃഷ്ണൻ.