Debate Super prime time

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പിണറായിയുടെ വനിതാമതില്‍ ചലഞ്ചോ?

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച ഹിന്ദു സമുദായത്തിലെ വിവിധ സംഘടനകളുടെ യോഗമാണ് നവോത്ഥാന വനിതാ മതില്‍ എന്ന ആശയം കൊണ്ടുവന്നത്. സംഘാടക സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍ മതിലിന് ശബരിമല സ്ത്രീ പ്രവേശനവുമായി ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ച് കളം മാറ്റി ചവിട്ടിയതോടെ മതിലിന്റെ അജണ്ട എന്തെന്ന ചോദ്യമുയര്‍ന്നു. ഇന്ന് ദേവസ്വം മന്ത്രി കടകംപള്ളിയും ഇക്കാര്യം വ്യക്തമാക്കി. ചീഫ് സെക്രട്ടറി സര്‍ക്കാര്‍ ജീവനക്കാരികളുടെ പങ്കാളിത്തം വനിതാ മതിലിന് ഉറപ്പാക്കാന്‍ വിവിധ വകുപ്പുകളുടെ സഹകരണം തേടിയിട്ടുണ്ട്. ശബരിമല ശാന്തമാകുമ്പോഴും നവോത്ഥാന വനിത മതില്‍ വിജയിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പ്രചാരണത്തെ തളര്‍ത്താന്‍ പ്രതിപക്ഷം കോപ്പ് കൂട്ടുമ്പോള്‍ സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. സര്‍ക്കാരിന്റേത് വനിത മതില്‍ ചലഞ്ചോ? പങ്കെടുക്കുന്നവര്‍- സി എസ് സുജാത, ജ്യോതികുമാര്‍ ചാമക്കാല, എസ് സുരേഷ് എന്നിവര്‍.