Debate Super prime time

പ്രതിരോധമോ മറുപടി?

സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ ശക്തമായി പ്രതിരോധിക്കുകയാണ് സിപിഎം. ശിവശങ്കറിനെതിരെ നടപടി എടുത്തതാണ്. എന്‍ഐഎ അന്വേഷണം തുടങ്ങിയതുതന്നെ മുഖ്യമന്ത്രി പറഞ്ഞിട്ടാണ്. പിണറായി സര്‍ക്കാര്‍ തുടര്‍ഭരണം നേടുമോ എന്നതാണ് പ്രതിപക്ഷത്തിന്റെ ഭയം. ഇതൊക്കെയാണ് സിപിഎം വിശദീകരണത്തില്‍ പറയുന്നത്. ഓരോ വീട്ടിലും ലഘുലേഖ എത്തിക്കാനാണ് പാര്‍ട്ടി നിര്‍ദേശം. സര്‍ക്കാര്‍ സ്വര്‍ണക്കടത്ത് നടത്തി എന്ന് ആരും ആരോപിച്ചിട്ടില്ല. കള്ളക്കടത്തുകാര്‍ക്ക് സംരക്ഷണം നല്‍കിയോ എന്നതാണ് ചോദ്യം. ശിവശങ്കറിനെ പുറത്തുനിര്‍ത്തിയത് സ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരിലാണ് എന്നാണ് മുഖ്യമന്ത്രി തന്നെ ആവര്‍ത്തിച്ചിട്ടുള്ളത്. പ്രതിരോധമോ മറുപടി? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എ എ റഹീം, എം ലിജു,വി വി രാജേഷ് എന്നിവര്‍.