നേതാക്കന്മാര്ക്ക് നിര്‍ണായകമോ?
നാളെ എന്താകും. ഉച്ചയോടെ വ്യക്തമാകും. മുന്നണികള്‍ക്ക് മാത്രമല്ല നാളത്തെ ജനവിധി പ്രധാനമായിരിക്കുന്നത്. മുന്നണി നേതാക്കന്മാര്ക്കും നാളത്തെ ഫലം ജീവന്മര പോരാട്ടമാണ്. കനത്ത തിരിച്ചടി ഉണ്ടായാല്‍ പിണറായി തുടരുമോ മാറുമോ? പ്രതിപക്ഷം തിളങ്ങിയില്ലെങ്കില്‍ നേതൃമാറ്റമെന്ന മുറവിളി ചെന്നിത്തലയെ ഉലയ്ക്കുമോ? താമര തളര്‍ന്നാല്‍ സുരേന്ദ്രനും വി.മുരളീധരനും കേന്ദ്ര ഏജന്‍സികളും കളത്തിനു പുറത്താകുമോ? ഈ വിഷയമാണ് സസ്പെന്‍സ് തീരാനിരിക്കുന്ന മണിക്കൂറുകള്‍ക്ക് മുമ്പ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- പി.കെ.ബിജു, ജ്യോതികുമാര്‍ ചാമക്കാല, കെ.പി.പ്രകാശ്ബാബു എന്നിവര്‍.