Debate Super prime time

തിരിച്ചടിക്കുള്ള തയ്യാറെടുപ്പിലോ?

ചൈനയ്‌ക്കെതിരെ ഇന്ത്യ ബഹുതല പ്രതിരോധം ശക്തമാക്കുന്നു. അതിര്‍ത്തിയിലെ അനിശ്ചിതത്വത്തില്‍ മാത്രം കേന്ദ്രീകരിച്ചല്ല ഇനി ഇന്ത്യന്‍ പ്രതിരോധം. 59 ചൈനീസ് ആപ്പുകള്‍ നീക്കിയതിനു പിന്നാലെ ഇന്ന് അടുത്ത നടപടി. ഇന്ത്യയുടെ ഹൈവേ പദ്ധതികളില്‍ ഇനി ചൈനയ്ക്ക് വിലക്ക്. ഇന്ത്യന്‍ പദ്ധതികളിലെ ചൈനീസ് കമ്പനികളുടെ പങ്കാളിത്തം അങ്ങനെ പഴങ്കഥയാകുന്നു. സംയുക്ത സംരംഭത്തിലൂടെ കടന്നു വരുന്നതും തടയിടും. നിലവിലെ സംരംഭങ്ങളില്‍ സാന്നിധ്യമുണ്ടോ. എങ്കില്‍ റീടെണ്ടര്‍ നടപടിയിലേയ്ക്ക്. ഫോര്‍ജി നവീകരണത്തിനുള്ള ടെണ്ടര്‍ ബിഎസ്എന്‍എല്ലും റദ്ദാക്കി. രാജ്യംഒരു വിട്ടുവീഴ്ചയ്ക്കുമില്ല. അതു തുറന്നു പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് മറ്റൊരു നാടുകടത്തല്‍ കൂടി നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് മൈക്രോ ബ്ലോഗിങ്ങ് ആപ്പായ വെയ്‌ബോയിലെ അക്കൗണ്ട് ഉപേക്ഷിച്ചു. മറുവശത്ത് ചൈനയും കുതന്ത്രങ്ങള്‍ പയറ്റുന്നു. പാക്കിസ്ഥാനെയും പങ്കാളിയാക്കിയാണ് പുതിയ പുറപ്പാട്. തിരിച്ചടിക്കുള്ള തയ്യാറെടുപ്പിലോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍:ടി.പി.ശ്രീനിവാസന്‍,ജോസുകുട്ടി,ബ്രിഗേഡിയര്‍ സനല്‍കുമാര്‍, എന്‍.കെ.പ്രേമചന്ദ്രന്‍, ബി.ഗോപാലകൃഷ്ണന്‍, മുരളീധരന്‍ എന്നിവര്‍.