Debate Super prime time

നേരറിയലോ വേട്ടയാടലോ?

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരറിയാനല്ല വേട്ടയാടലിനെന്ന് സിപിഎം. സ്വര്‍ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വട്ടമിട്ട് പറക്കുന്നു. മറ്റ് കാര്യങ്ങളാണ് ഏജന്‍സികള്‍ക്ക് അന്വേഷിക്കാന്‍ താല്‍പര്യമെന്ന് സിബിഐയുടെ ലൈഫ് പദ്ധതി അന്വേഷണം ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര ഏജന്‍സികള്‍ ബിജെപി സര്‍ക്കാരിന്റെ ചട്ടുകമാണെന്ന നിലപാടുള്ള കോണ്‍ഗ്രസിന് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിക്ക് ഒപ്പം കൂടുന്നതിലും ബുദ്ധിമുട്ടില്ലെന്ന പ്രചാരണം ശക്തമാക്കാനാണ് സിപിഎം തീരുമാനം. മാത്രമല്ല കെ ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആക്രമിക്കാന്‍ കിട്ടിയ അവസരം സിപിഎം പ്രയോജനപ്പെടുത്തുകയാണ്. നേരറിയലോ വേട്ടയാടലോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എന്‍എന്‍ കൃഷ്ണദാസ്,ജ്യോതികുമാര്‍ ചാമക്കാല,എസ് സുരേഷ് എന്നിവര്‍.