Debate Super prime time

മരടുകൊണ്ട് എല്ലാം അവസാനിപ്പിക്കാറായോ?

മരടിലെ എല്ലാ ദൗത്യങ്ങളും പൂര്‍ത്തിയായിരിക്കുകയാണ്. ഇന്നലെ രണ്ട് ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റി. ഇന്ന് ബാക്കിയുള്ള രണ്ട് ഫ്ലാറ്റുകളും പൊളിച്ചുമാറ്റിയിരിക്കുകയാണ്. എല്ലാം സുപ്രീംകോടതി നല്‍കിയ നിര്‍ദ്ദേശം അനുസരിച്ച് നടന്നു എന്നതില്‍ സംസ്ഥാന സര്‍ക്കാരിന് അഭിമാനിക്കാം. ജില്ലാ ഭരണകൂടത്തിന് അഭിമാനിക്കാം. ഒപ്പം ഇതിന് നേതൃത്വം വഹിച്ച എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന കാര്യങ്ങള്‍ തന്നെയാണ്. പക്ഷേ ഈ മരടുകൊണ്ട് എല്ലാം അവസാനിപ്പിക്കാറായോ? ഇനിയും അറുന്നൂറോളം കെട്ടിടങ്ങള്‍ പല നിയമ ലംഘനങ്ങളും നടത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട് എന്ന രീതിയിലുള്ള കണക്കെടുപ്പുപോലും ഉണ്ട്. അതിനിടെയാണ് മരടില്‍ ഇങ്ങനെയൊരു ചരിത്ര സംഭവം എന്നു പറയാവുന്ന കാര്യം സംഭവിച്ചിരിക്കുന്നത്. ഈ വിഷയമാണ് ഇന്ന് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. സി.ആര്‍ നീലകണ്ഠന്‍, സി.പി ജോണ്‍, ആന്റണി.സി, എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.