Debate Super prime time

ഇരയോട് നീതികേടോ ?

നടൻ ദിലീപിനെതിരായ കേസിൽ വിചാരണക്കോടതിയിൽ അവിശ്വാസം അറിയിച്ച് ഇരയായ നടിയും പ്രൊസിക്യൂഷനും കൊടുത്ത ഹർജികൾ ഹൈക്കോടതി തള്ളി. ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നു എന്നായിരുന്നു നടിയുടെ ആക്ഷേപം. ദിലീപിനെതിരായ മൊഴികൾ പലതും രേഖപ്പെടുത്താതെ വിട്ടുകളഞ്ഞതായും പരാതി ഉണ്ടായിരുന്നു. വിചാരണക്കിടെ ഉണ്ടായ മാനസിക പീഡനവും നടി ഉന്നയിച്ചു. സർക്കാരും നടിയെ അനുകൂലിച്ച് ജഡ്ജിക്കെതിരെ പരാതി ഉന്നയിച്ചു. എന്നാൽ ജഡ്ജിയെ മാറ്റുന്നതിനായി നിരത്തിയ കാര്യങ്ങൾ പര്യാപ്തമല്ലെന്ന് കോടതി. തെറ്റായ കീഴ്വഴക്കം കൂടി ചൂണ്ടിക്കാട്ടിയാണ് നടിയുടെ ആവശ്യം കോടതി തള്ളിയത്. ജഡ്ജിയുടെ വിശ്വാസ്യത നടി ഹൈക്കോടതിയിൽ ചോദ്യം ചെയ്തതിനൊപ്പമാണ് കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള പ്രതിയുടെ സുഹൃത്തുക്കളുടെ നീക്കങ്ങൾ പോലീസ് അന്വേഷിക്കുന്നത്. കെ.ബി. ഗണേശ്കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി മാപ്പ്സാക്ഷിയെ സ്വാധീനിക്കാൻ ഭീഷണിപ്പെടുത്തിയതിന്റെ തെളിവ് ഇന്ന് പോലീസ് കോടതിക്ക് നൽകി. ഇതിൽ പറയുന്ന കൊച്ചിയിലെ യോഗം പല സംശയങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. കേരളം ഏറെ ചർച്ച ചെയ്ത് നടിയെ ആക്രമിച്ച കേസിൽ കരുനീക്കങ്ങൾ സജീവമാകുമ്പോൾ സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു, ഇരയോട് നീതികേടോ? പങ്കെടുക്കുന്നവർ- ജസ്റ്റിസ് കെമാൽ പാഷ, നടൻ മഹേഷ്, അഡ്വ. ആശ ഉണ്ണിത്താൻ, ജ്യോതികുമാർ ചാമക്കാല.