Debate Super prime time

പാളിച്ചകള്‍ക്ക് ന്യായീകരണമായോ?

കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങള്‍ സ്പ്രിംക്‌ളര്‍ കമ്പനിക്ക് നല്‍കിയതിലെ വിവാദം തുടരുകയാണ്. ഇന്ന് ഈ വിഷയത്തില്‍ സര്‍ക്കാരിനെ ന്യായീകരിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ചും മന്ത്രി എ.കെ ബാലനും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനും രംഗത്തെത്തി. വിവര സുരക്ഷ ഉറപ്പാക്കിയുള്ള കരാറാണെന്നും ഐ.ടി വകുപ്പിന് എല്ലാ ഉത്തരവാദിത്വവും ഉള്ളതിനാലാണ് മറ്റ് വകുപ്പുകളുടെ അനുമതി തേടാതിരുന്നതെന്നും മന്ത്രി എ.കെ ബാലന്‍. സര്‍ക്കാരിന് കിട്ടുന്ന സല്‍പ്പേര് നശിപ്പിക്കാനുള്ള പ്രതിപക്ഷ ശ്രമത്തിന് പിന്നാലെ പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം. പാളിച്ചകള്‍ക്ക് ന്യായീകരണമായോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. എം ബി രാജേഷ്, പി.സി വിഷ്ണുനാഥ്, ശ്രീജിത്ത് പണിക്കര്‍, നിഖില്‍ നരേന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.