Debate Super prime time

കാനത്തിന്റേത് കടുംവെട്ടോ?

പ്രതീക്ഷിച്ച പോലെ തന്നെ കേരള കോണ്‍ഗ്രസ് തര്‍ക്കം ഇടത് ക്യാമ്പിലേയ്ക്ക് കടക്കുന്നു. കോടിയേരി പ്രശംസാപത്രമിറക്കി. എ.വിജയരാഘവന്‍ സ്വാഗതഗാനം ആലപിച്ചു. സ്വരം കടുപ്പിക്കാന്‍ പിന്നെ കാനവും വൈകിയില്ല. ജോസിന്റേത് ജനപിന്തുണയുള്ള പാര്‍ട്ടിയെന്നാണ് കോടിയേരിയുടെ പ്രശംസ. ബക്കറ്റിലെ വെള്ളമെന്ന് അതിന് കാനത്തിന്റെ മറുപടി. ആ പ്രയോഗം ഓര്‍മയുണ്ടാകുമല്ലോ. ചില ആളുകള്‍ ഉപയോഗിക്കുമ്പോള്‍ മാത്രമല്ല അതൊരു ചൂരല്‍ പ്രയോഗമാകുന്നതെന്ന് കാനം സൂചിപ്പിച്ചതാകാം. പാലായില്‍ കണ്ടതാണ് മാണി കേരളയുടെ ശക്തിയെന്നും കാനം പരിഹസിച്ചു.യുഡിഎഫ് തകരുകയാണ്. എല്‍ഡിഎഫിന് നല്ല കാലമാണ്.അതുകൊണ്ട് തുടര്‍ഭരണം കിട്ടും. അത് നശിപ്പിക്കാതിരുന്നാല്‍ മതിയെന്നും കാനത്തിന്റെ മുന്നറിയിപ്പ്. മാണി കോണ്‍ഗ്രസുമായിസിപിഐ മത്സരിക്കുന്നത് ഒരു സീറ്റില്‍ മാത്രമാണെന്ന് കാനംപറഞ്ഞത് എന്തിനാണ്. സീറ്റു തര്‍ക്കമോ രണ്ടാം സ്ഥാനം പോകുമെന്ന ശങ്കയോ മാണി കോണ്‍ഗ്രസിനെ ചൊല്ലി സിപിഐക്കില്ലെന്ന് അസന്നിഗ്ധമായി പറഞ്ഞത് എന്തിനാണ്. കാനത്തിന്റേത് കടുംവെട്ടോ? എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ജേക്കബ് തോമസ് അരികുപുറം, പ്രിന്‍സ് ലൂക്കോസ,സലിം.പി.മാത്യു,പി.സി.ജോസഫ്, അഡ്വ.എ.ജയശങ്കര്‍ എന്നിവര്‍.