Debate Super prime time

കോവിഡില്‍ പതറുന്നുണ്ടോ ആരോഗ്യത്തിന്റെ കേരള മോഡല്‍?

നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരനായ കുഞ്ഞിനെയും കൊണ്ട് സര്‍ക്കാരിന്റെ ആരോഗ്യസംവിധാനത്തെ വിശ്വസിച്ച് ,മൂന്ന് ആശുപത്രികളിലാണ് ആലുവ സ്വദേശിയായ നന്ദിനി എന്ന സാധാരണക്കാരി കയറിയിറങ്ങിയത്. അധികൃതരുടെ നിരേ!ദേശമനുസരിച്ച്, കോവിഡ് കാലമായതിനാല്‍ ആലപ്പുഴ മെഡി.കോളേജില്‍ നിന്നും വീട്ടിലേക്ക് മടങ്ങി നന്ദിനിയുടെ കുഞ്ഞ് പക്ഷേ മരിച്ചു, എക്‌സ്‌റേയില്‍ കാണുന്നതനുസരിച്ച് അപകടകരമായ അവസ്ഥയിലായിരുന്നില്ല കുഞ്ഞ്,അതുകൊണ്ടാണ് തിരികെ വിട്ടതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.സാധാരണ ഗതിയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കിടത്തേണ്ട കുഞ്ഞിനെ തിരികെ വിട്ടത് കോവിഡിനെ പേടിച്ചാണ്.കോവിഡ് പേടി നമ്മുടെ ആരോഗ്യസംവിധാനത്തെ ആകെ തകിടം മറിച്ചിരിക്കുന്നു. കോവിഡില്‍ പതറുന്നുണ്ടോ ആരോഗ്യത്തിന്റെ കേരള മോഡല്‍? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ഡോ: എന്‍ സുള്‍ഫി, എഎ റഹിം, ടി.സിദ്ധിഖ് എന്നിവര്‍.