Debate Super prime time

കേരളം ഗവർണർ ഭരണത്തിലാണോ?

കേരളം ഗവർണർ ഭരണത്തിലാണോ. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി കാണുമ്പോൾ അങ്ങനെയാണ് തോന്നുന്നത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ, ഭൂരിപക്ഷമുള്ള സർക്കാരിനെ സംശയദൃഷ്ട്യാ നോക്കുന്ന ഗവർണർ ഏത് ഭരണഘടനയാണ് വായിക്കുന്നത്. ആദ്യം പൗരത്വ പ്രക്ഷോഭ പ്രശ്നത്തിൽ, ഇപ്പോൾ കർഷക നിയമത്തിൽ. രണ്ടിലും ഗവർണർ കേന്ദ്രസർക്കാരിനു വേണ്ടി രാഷ്ട്രീയം കളിക്കുകയാണോ. എങ്കിൽ എന്തുകൊണ്ട് ഇടതു സർക്കാർ അതിനെതിരെ അന്നും ഇന്നും കർക്കശ നിലപാട് എടുക്കുന്നില്ല. പോർമുഖം തുറക്കുന്ന ഗവർണറോട് സർക്കാരിന് മൃദുസമീപനമോ. മറുവശത്ത് ബിജെപി വിരുദ്ധ നിലപാട് ഉറക്കെ പറയാനുള്ള അവസരമാക്കി കോൺഗ്രസ് കളം പിടിക്കാൻ ശ്രമിക്കുന്നോ. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ- വി.എസ്. സുനിൽ കുമാർ, എൻ.കെ. പ്രേമചന്ദ്രൻ, ബി. ഗോപാലകൃഷ്ണൻ. സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 8.30 വരെ.