Debate Super prime time

കൊടിയിറക്കം പാര്‍ട്ടിക്ക് ഗുണമോ?

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞു. പാര്‍ട്ടിയും സര്‍ക്കാരും പലവിധ വിവാദങ്ങളില്‍ വലയുമ്പോഴാണ് കോടിയേരിയുടെ പടിയിറക്കം. തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ അവധി വേണമെന്ന അപേക്ഷ അംഗീകരിച്ചു എന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ പ്രസ്താവന. മകന്‍ ബിനീഷ് കോടിയേരി മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ജയിലില്‍ കഴിയവേ ആണ് കോടിയേരി പടിയിറങ്ങുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘന്‍ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല. എന്നാല്‍ പ്രതിപക്ഷം കോടിയേരിയുടെ രാജിയും ആയുധമാക്കുകയാണ്. പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കോടിയേരിയുടെ പദവി ഒഴിയലിന് കഴിയുമോ. രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചെന്ന് പറയാന്‍ സിപിഎം എന്തിന് മടിക്കുന്നു. കോടിയേരിയുടെ രാജിയോടെ തെരഞ്ഞെടുപ്പില്‍ ഒരായുധം പ്രതിപക്ഷത്തിന് നഷ്ടമാവുകയാണോ. കൊടിയിറക്കം പാര്‍ട്ടിക്ക് ഗുണമോ? സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- എന്‍ എന്‍ കൃഷ്ണദാസ്, ബി ഗോപാലകൃഷ്ണന്‍, എന്‍ കെ പ്രമേചന്ദ്രന്‍ എംപി എന്നിവര്‍.