Debate Super prime time

ഹലാല്‍ ലീഗ് സ്‌റ്റോറിയോ?

മുസ്ലിം ലീഗ് എന്ന പാര്‍ട്ടി അഴിമതിപ്പാര്‍ട്ടിയാണോ. അതിലെ ജനപ്രതിനിധികള്‍ കാട്ടുകള്ളന്മാരാണോ. വി.കെ.ഇബ്രാഹിംകുഞ്ഞ്, എം സി കമറുദ്ദീന്‍, കെ.എം.ഷാജി എന്നിവരെപ്പറ്റിയുള്ള അഴിമതി ആരോപണങ്ങള്‍ പുറത്തു വരുമ്പോള്‍ ആരായാലും ചോദിച്ചു പോകും. വാറഴിക്കാന്‍ യോഗ്യതയില്ലെന്ന് വിനയം നടിച്ചയാള്‍ മന്ത്രിയായപ്പോള്‍ ഒരു പാലം പണിത കഥ നമ്മുടെ മുന്നിലുണ്ട്. ചുരുങ്ങിയ കാലത്തേയ്ക്ക് എംഎല്‍എയായ കമറുദ്ദീന്‍ ഒരു പ്രദേശം മാത്രം കേന്ദ്രീകരിച്ചു നടത്തിയ തട്ടിപ്പ് 180 കോടി വരും. ആ നിരയില്‍ നിവര്‍ന്നു നില്‍ക്കുകയാണ് ഇപ്പോള്‍ കെ.എം.ഷാജി. മാസങ്ങള്‍ക്കപ്പുറം അടുത്ത തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ജനങ്ങളെ സേവിക്കാന്‍ ഈ പ്രമുഖരെത്തന്നെയാണോ ലീഗ് അണിനിരത്താന്‍ പോകുന്നത്. ഈ വിഷയമാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- എ.എ.റഹീം, ബി.ആര്‍.എം.ഷഫീര്‍, എന്‍.ഷംസുദീന്‍, കാസിം ഇരിക്കൂര്‍ എന്നിവര്‍.