Debate Super prime time

ഇളവിന് പാകമായോ രാജ്യം?

രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 3 മുതല്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ ലോക്ക്ഡൗണിനേക്കാള്‍ ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ഗ്രീന്‍സോണിലും ഓറഞ്ച് സോണിലും കൂടുതല്‍ ഇളവുണ്ട്. ഇത് കൂടാതെ രോഗവ്യാപനം കൂടുതലുള്ള റെഡ് സോണിലും ചില ഇളവുകള്‍ നല്‍കി. പൊതുഗതാഗതം ഇല്ലെങ്കിലും ഗ്രീന്‍ സോണില്‍ പകുതി യാത്രക്കാരുമായി ബസുകള്‍ ഓടാം. അതേസമയം 65 വയസിന് മുകളിലുള്ളവരും 10 വയസില്‍ താഴെയുള്ള കുട്ടികളും പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം എല്ലാ സോണിലുമുണ്ട്. ഇളവിന് പാകമായോ രാജ്യം? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. കെ.കെ. ശൈലജ, ശശി തരൂര്‍ എം.പി, ഡോ.രാജീവ് ജയദേവന്‍, ഡോ.അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.