Debate Super prime time

പടര്‍ത്തിയത് പ്രതിപക്ഷമോ?

കേരളം കോവിഡ് വ്യാപനത്തിന്റെ ആപത്ക്കരമായ ഘട്ടത്തില്‍. ഇന്ന് 1,038 പേര്‍ക്ക് കോവിഡ്. 785-ഉം സമ്പര്‍ക്കത്തിലൂടെ. 57 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം അതീവ സങ്കീര്‍ണമായ സാഹചര്യത്തിലൂടെ കടന്നു പോകുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സജ്ജമെന്ന് ഇന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ പ്രതിപക്ഷം ക്രിയാത്മകമായി എന്തു ചെയ്തുവെന്ന് മുഖ്യമന്ത്രി ചോദിച്ചത് ഇന്നലെയാണ്. തൊട്ടടുത്ത ദിവസമാണ് ആയിരം കടന്ന ആശങ്ക നമ്മെ വന്നു മൂടുന്നത്. കണക്ക് വൈകിട്ട് പുറത്തു വരും മുമ്പാണ് മുഖ്യമന്ത്രിക്കുള്ള മറുപടിയുമായി പ്രതിപക്ഷനേതാവ് രംഗത്തു വന്നത്. കേരളത്തിന് അഭിമാനിക്കാവുന്ന കണക്കുകളല്ല ചെന്നിത്തല നിരത്തിയത്. കോവിഡ് പടിപടിയായി പടരുന്നതില്‍ പ്രതിപക്ഷത്തിനും പങ്കുണ്ടോ. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- അനില്‍ അക്കര, എം.സ്വരാജ്, ബി.ഗോപാലകൃഷ്ണന്‍, ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍. സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.