Debate Super prime time

കമറുദ്ദീന് കുട പിടിക്കുന്നോ?

കമറുദീന്‍ എംഎല്‍എയെ കേന്ദ്രീകരിച്ച് കോടികളുടെ നിക്ഷേപ തട്ടിപ്പാണ് പുറത്തു വന്നിരിക്കുന്നത്. 150 കോടി തട്ടിയെടുത്തെന്നു പറയപ്പെടുന്നു. ജ്വല്ലറികള്‍ തുടങ്ങാന്‍ നാട്ടുകാരില്‍ നിന്നു പിരിച്ച ലക്ഷങ്ങളാണ് കമറുദ്ദീനും കൂട്ടരും പുട്ടടിച്ചത്. ഒരു എംഎല്‍എയുടെ നേതൃത്വത്തില്‍ ഇത്ര വലിയ തട്ടിപ്പ് നടക്കുന്നത് കേരള ചരിത്രത്തില്‍ ഇതാദ്യമായിരിക്കും. എംഎല്‍എയുടെ വസതി പോലീസ് റെയ്ഡ് ചെയ്യുന്നതും. എന്നാല്‍ ലീഗിന് ഇളക്കമില്ല. വിളിച്ചെന്നോ, വിശദീകരണം ചോദിച്ചെന്നോ മാത്രം കേട്ടു. എംഎല്‍എയെ തള്ളിപ്പറയാന്‍ എന്തായാലും ആ പാര്‍ട്ടി തയ്യാറായിട്ടില്ല. എണ്ണൂറോളം പേരാണ് നിക്ഷേപതട്ടിപ്പിന് ഇരയായിരിക്കുന്നത്. എന്നാല്‍ പരാതിക്കാര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. പറ്റിക്കപ്പെട്ടവരില്‍ കൂടുതലും ലീഗ് പ്രവര്‍ത്തകരും അനുഭാവികളുമാണ്. അതാകാം പരാതിയുടെ എണ്ണം കുറയുന്നത്. ലീഗ് ഒരു പാര്‍ട്ടി മാത്രമല്ല. ഒരു പ്രാതിനിധ്യം കൂടിയാണ്. അതുതന്നെ തട്ടിപ്പിന് ആയുധമാക്കുന്നു ആ പാര്‍ട്ടിയെന്ന് കമറുദ്ദീന്‍ എന്ന കറുത്ത അധ്യായം തെളിയിക്കുന്നു. ജനപ്രതിനിധി എന്നതിനേക്കാള്‍ ജനത്തിനു മുന്നില്‍ പ്രതിയായ ഒരു വ്യക്തിയെ പാര്‍ട്ടി നേതൃത്വം ചുമക്കുന്നതും എന്തുകൊണ്ട്. കമറുദ്ദീന് കുട പിടിക്കുന്നോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ടി.വി.രാജേഷ്, എന്‍.പി.ചെക്കുട്ടി, ബാലകൃഷ്ണന്‍ പെരിയ, അഡ്വ.സി.ഷുക്കൂര്‍, ജമാല്‍ പറമ്പത്ത് എന്നിവര്‍.