Debate Super prime time

പാര്‍ട്ടി കാണുന്നുണ്ടോ പ്രതിഷേധങ്ങള്‍?

ഇന്ന് സായാഹ്നത്തില്‍ കുറ്റിയാടിയൊരു ചെങ്കടലായി. ആ മണ്ഡലത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് ചെറിയ അരുവികള്‍ പോലെ പ്രവര്‍ത്തകര്‍ ഈ പാര്‍ട്ടി ഞങ്ങടെ പാര്‍ട്ടി എന്ന മുദ്രാവാക്യമുയര്‍ത്തി ഒഴുകിയെത്തി, കുറ്റിയാടി ജംഗ്ഷനില്‍ അത് സംഗമിക്കുമ്പോള്‍ ചരിത്രത്തിലിന്നേ വരെ നേതൃത്വം കാണാത്ത താക്കീതായി അത്. അവര്‍ പിടിച്ചത് ചെങ്കൊടിയാണ്. ആ കൊടിക്ക് ചോരച്ചുവപ്പ് കൂടും. കാരണം, അത് മണ്ടോടി കണ്ണന്റെ ചോര കൊണ്ട് ചുവന്ന കൊടിയാണ്, അത് ജന്‍മിത്വ വിരുദ്ധ സമരങ്ങളില്‍ നൂറു കണക്കിന് സഖാക്കളുടെ ചോര കൊണ്ട് ചുവന്ന കൊടിയാണ്. അത് കണാരന്റെയും കേളുവേട്ടന്റെയും കേളപ്പന്റെയുമൊക്കെ മാംസയിലും മജ്ജയിലും അലിഞ്ഞുപോയ കൊടിയാണ്. സഖാക്കള്‍ക്ക് അഭയമൊരുക്കിയ വീടുകളാണ്. ചെങ്കൊടിയെ ചങ്കിനോട് ചേര്‍ന്ന് നില്‍ക്കുന്ന അവയവമാക്കിയ മനുഷ്യരാണ്. അവരുടെ വികാരം തീവ്രമാകും. പാര്‍ട്ടി കാണുന്നുണ്ടോ പ്രതിഷേധങ്ങള്‍? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത് പങ്കെടുക്കുന്നവര്‍: എസ് കെ സജീഷ്, രാഹുല്‍ മാങ്കൂട്ടത്തില്‍, എന്‍ എം പിയേഴ്‌സണ്‍, ലാല്‍ കുമാര്‍ എന്നിവര്‍.

Mathrubhumi News is now available on WhatsApp. Click here to subscribe.