Debate Super prime time

കോവിഡിനേക്കാള്‍ വലിയ ഷോക്കോ?

കോവിഡ് മൂലം ജോലിനഷ്ടപ്പെട്ടവര്‍ക്കും വരുമാനം പകുതിയായവര്‍ക്കും ഇരുട്ടടിയായി വൈദ്യുതി ബില്‍ വന്നിരിക്കുന്നു. ഒന്നും രണ്ടുമല്ല നാലിരട്ടിയൊക്കെയാണ് ബില്‍ തുക. എല്ലാ മേഖലയിലും സര്‍ക്കാര്‍ കരുതലിന് ഊന്നല്‍ കൊടുക്കുന്നുവെന്ന് അവകാശപ്പെടുമ്പോള്‍ ഈ ഇരുട്ടടി എങ്ങനെ വിശദീകരിക്കും. കോവിഡിനേക്കാള്‍ വലിയ ഷോക്കോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് പരിശോധിക്കുന്നത്. പങ്കെടുക്കുന്നവര്‍- എന്‍.എസ് പിള്ള, ജയചന്ദ്രന്‍, സി ആര്‍ നീലകണ്ഠന്‍, ഷിബു ബേബി ജോണ്‍, എന്‍ എസ് അലക്‌സാണ്ടര്‍, കെ മുരളീധരന്‍ എന്നിവര്‍.