Debate Super prime time

പ്രതിപക്ഷം പ്രതിസ്ഥാനത്തായോ?

രോഗികളുടെ എണ്ണം മറച്ചു വയ്ക്കുന്നെന്ന പ്രതിപക്ഷ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മുഖമടച്ചു മറുപടി. ഇടുക്കി കളക്ടര്‍ പറഞ്ഞവര്‍ പോസിറ്റീവല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതും ശരിയായി. ഇടുക്കിയെ സര്‍ക്കാര്‍ അവഗണിക്കുന്നതിനെതിരെ ഡീന്‍ കുര്യാക്കോസ് ഉപവസിക്കുന്നതിനെപ്പറ്റിയുള്ള മുഖ്യമന്ത്രിയുടെ മറുപടിയും മൂര്‍ച്ചയേറിയതായിരുന്നു. മുഖ്യമന്ത്രിയുടെ മറുപടിയോടെ പ്രതിപക്ഷം പ്രതിസ്ഥാനത്തായോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. എ.എ.റഹീം, പി.സി.വിഷ്ണുനാഥ്, ജി.എസ്.വിജയകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.