Debate Super prime time

രാഷ്ട്രീയക്കൊടുങ്കാറ്റ് കെട്ടടങ്ങുന്നോ?

സ്വര്‍ണക്കടത്ത് കേസ് രാഷ്ട്രീയ പ്രേരിതമാണ്. താന്‍ അതിന്റെ ബലിയാടാണ് എന്ന സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ എന്‍ഐഎയുടെ മറുപടി സുപ്രധാനമാണ്. മുഖ്യമന്ത്രി കത്ത് അയച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് എന്‍ഐഎ കേസ് ഏറ്റെടുത്തതെന്നാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞത്. പുറത്തു വരാത്ത മുഖ്യമന്ത്രിയുടെ കത്തും എന്‍ഐഎ കോടതിയില്‍ വായിച്ചു. തീര്‍ന്നില്ല. അവസരത്തിനൊത്ത് നിലപാടെടുത്ത സംസ്ഥാന സര്‍ക്കാരിന് എന്‍ഐഎ നന്ദി അറിയിക്കുകയും ചെയ്തു. ഇനി കേരള ബിജെപി എന്തു പറയും. രാഷ്ട്രീയക്കൊടുങ്കാറ്റ് കെട്ടടങ്ങുന്നോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍:എ.എന്‍.ഷംസീര്‍, എന്‍.കെ.പ്രേമചന്ദ്രന്‍,ജോര്‍ജ് കുര്യന്‍,ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍.