Debate Super prime time

ഇതോ യോഹന്നാന്റെ സുവിശേഷം?

കെ.പി.യോഹന്നാന്റെ ആത്മീയ സാമ്രാജ്യം ആദായ നികുതി വകുപ്പിനു മുന്നില്‍ അടിയറവു പറയുമോ. യോഹന്നാന്റെ തിരുവല്ലയിലെ ബിലീവേഴ്!സ് ചര്‍ച്ച് ആസ്ഥാനത്തു നിന്നടക്കം കണ്ടെത്തിയത് കോടികള്‍. സിനഡ് സെക്രട്ടറിയേറ്റിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച രീതിയില്‍ പിടിച്ചത് മൂന്ന് കോടി. മെഡിക്കല്‍ കോളേജ് കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്നു കിട്ടിയത് ഏഴ് കോടി. എല്ലാം നിരത്തി വച്ചപ്പോള്‍ നോട്ടുമെത്ത. വിശ്വാസത്തിന്റെ മറവില്‍ യോഹന്നാന്‍ നടത്തിയത് വഞ്ചനയുടെ പ്രസ്ഥാനമോ. എണ്‍പതുകളില്‍ തുടങ്ങിയ ആത്മീയ കച്ചവടത്തോട് മാറിമാറി വന്ന സര്‍ക്കാരുകള്‍ മുഖം തിരിച്ചത് എന്തുകൊണ്ട്. ഒടുവില്‍ രണ്ടാം മോദി സര്‍ക്കാര്‍ യോഹന്നാനെ പിടിക്കുന്നതിലൂടെ ഉന്നമിടുന്നതെന്താണ്. ഈ വിഷയമാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുന്നവര്‍- ബി.രാധാകൃഷ്ണ മേനോന്‍, അഡ്വ. സ്റ്റീഫന്‍, ഐസക്, കെ.വി.തോമസ്, റോയ് മാത്യു, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍.