Debate Super prime time

സ്വന്തം തിണ്ണയില്‍ വൈരം തീര്‍ക്കാനോ വിജിലന്‍സ്?

സംസ്ഥാന രാഷ്ട്രീയത്തിന്റെ ആകാശത്ത് കേസുകളുടെ ഏറ്റുമുട്ടല്‍. അന്വേഷണ പ്രളയമാണ്. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ. പറവൂരെ പുനര്‍ജനി പദ്ധതിയില്‍ വിഡി സതീശന്‍ എംഎല്‍എക്ക് എതിരെ, എം കെ രാഘവന്‍ എംപിക്ക് എതിരെ. ബാബുവും, ശിവകുമാറും മറ്റ് ആരൊക്കെയോ അടുത്തഘട്ട ലിസ്റ്റില്‍. മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് പിന്നാലെ തന്നെയാണ്. എന്‍ഫോഴ്‌സമെന്റും എന്‍ഐഎയും രാഷ്ട്രീയായുധമെന്ന് സിപിഎം ആരോപിക്കുമ്പോള്‍ സ്വന്തം തിണ്ണയില്‍ വൈരം തീര്‍ക്കാനോ വിജിലന്‍സ്. സൂപ്പര്‍ പ്രൈം ടൈമം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- എ എ റഹീം, ബിആര്‍എം ഷഫീര്‍, പി ആര്‍ ശിവശങ്കരന്‍, ബിജു രമേശ് എന്നിവര്‍.