Debate Super prime time

സമൂഹ വ്യാപന ഭീതിയില്‍ നാട്

കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഏറ്റവും ആശങ്കയുണ്ടാക്കുന്ന ദിവസമാണ് ഇന്ന്. സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാതെയും 38 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു .സമൂഹ വ്യാപനം പേടിക്കുന്ന തലസ്ഥാനത്താണ് രോഗനിയന്ത്രണം കൈവിടുന്നതായി കാണുന്നത് .22 പേര്‍ക്ക് തിരുവനന്തപുരത്ത് അതും നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന മേഖലകളില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. അതീവഗുരുതരമായ സാഹചര്യം പരിഗണിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു നാളെ രാവിലെ 6 മുതല്‍ ഒരാഴ്ച നഗരം അടച്ചിടും. സമൂഹ വ്യാപന ഭീതിയില്‍ നാട് എന്നാണ് സൂപ്പര്‍ പ്രൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: കെ.കെ.ശൈലജ, എന്‍.കെ.പ്രേമചന്ദ്രന്‍,ഡോ.ഫസല്‍ഗഫൂര്‍,പൂര്‍ണിമ നാരായണന്‍, ഡോ.മുഹമ്മദ് അഷീല്‍, ഡോ.പി. ഗോപികുമാര്‍ എന്നിവര്‍.

Mathrubhumi News is now available on WhatsApp. Click here to subscribe.