കേരളം ഒറ്റക്കെട്ടായി കര്‍ഷകര്‍ക്കൊപ്പം- സൂപ്പര്‍ പ്രൈം ടൈം
ഈ വര്‍ഷം അവസാനിക്കുന്നത് കേരളത്തിന്റെ ഐക്യപ്രഖ്യാപനത്തോടെയാണ്. എതിര്‍ക്കേണ്ടിയിരുന്നത് ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍. പുറത്ത് ബിജെപി ഉയര്‍ത്തിയ എല്ലാ പ്രതിഷേധക്കോട്ടകളെയും തകര്‍ത്ത് ഒ രാജഗോപാല്‍ പ്രമേയത്തിനനൂകൂല നിലപാട് സ്വീകരിച്ചപ്പോള്‍ ഡല്‍ഹിയിലെ സമരക്കാരോട് കേരളത്തിന്റെ മനസ്സാക്ഷിക്ക് നൂറ് ശതമാനം പിന്തുണ. കര്‍ഷക വേദന മനസ്സിലാകാത്ത കേന്ദ്രത്തോട് സംസ്ഥാനം ഒറ്റക്കെട്ടായി പറയുന്നു. ആ നിയമങ്ങള്‍ കര്ഷകദ്രോഹമാണ്, അത് പിന്‍വലിക്കണം. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- സജി ചെറിയാന് എംഎല്‍എ, വി ടി ബെല്‍റാം എംഎല്‍എ, ഇ നാരായണന്‍കുട്ടി, പി ടി ജോണ്‍ എന്നിവര്‍.