Debate Super prime time

ഗോള്‍വാള്‍ക്കറിന് വഴിയൊരുക്കുന്നോ?

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി തിരുവനന്തപുരം ആക്കുളത്ത് തുടങ്ങുന്ന രണ്ടാമത്തെ ക്യാമ്പസിന് ആര്‍എസ്എസ് മേധാവിയായിരുന്ന ഗോള്‍വാള്‍ക്കറുടെ പേരിട്ട കേന്ദ്ര മന്ത്രി ഡോ.ഹര്‍ഷവര്‍ധന്റെ പ്രഖ്യാപനം വിവാദമായിരിക്കുന്നു. തീരുമാനത്തിനെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും ഒരുപോലെ രംഗത്തുവന്നിരിക്കിക്കയാണ്. വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നല്ലാതെ ഗോള്‍വാള്‍ക്കര്‍ക്ക് ശാസ്ത്രവുമായി എന്തുബന്ധമെന്നാണ് തിരുവനന്തപുരം എംപി ശശി തരൂര്‍ ചോദിക്കുന്നത്. മതത്തിന് ശാസ്ത്രത്തിന് മേല്‍ മേധാവിത്വം വേണമെന്ന പരാമര്‍ശം നടത്തിയ ഒരാളുടെ പേരില്‍ ശാസ്ത്ര ഗവേഷണ സ്ഥാപനം എങ്ങനെ അറിയപ്പെടും. ഗോള്‍വാള്‍ക്കറിന് വഴിയൊരുക്കുന്നോ?എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: വി ശിവദാസന്‍ ബി ഗോപാലകൃഷ്ണന്‍, പഴകുളം മധു,എന്‍ പി ചെക്കുട്ടി എന്നിവര്‍.