Debate Super prime time

നിതിന്‍ ഇനി നാടിന്റെ നൊമ്പരം

ദുബായില്‍ മരിച്ച കോഴിക്കോട് പേരാമ്പ്രയിലെ നിതിന്‍ ചന്ദ്രന് കണ്ണീരോടെ വിട. പ്രസവത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഭാര്യ ആതിരയെ കാണിച്ച ശേഷമാണ് നിതിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. ഒരാളുടെ ശരീരം മറവു ചെയ്യുന്നതോടെ തീരുന്നതല്ല ജീവന്റെ തുടിപ്പ് അവശേഷിപ്പിക്കുന്ന അര്‍ത്ഥമെങ്കില്‍ നിതിന്‍ നമുക്കിടയിലുണ്ടാകും എല്ലാക്കാലവും. ആ ചെറുപ്പക്കാരന്റെ ജീവിതവും പ്രവര്‍ത്തിയും ഒന്നു തിരിഞ്ഞു നോക്കുകയാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന്. പങ്കെടുക്കുന്നവര്‍: ഷാഫി പറമ്പില്‍,ജോര്‍ജ് കുര്യന്‍,ബിബിന്‍ ജേക്കബ്, കെ.പി.അരവിന്ദാക്ഷന്‍, അഡ്വ.ടി.കെ.ഹാഷിഖ് എന്നിവര്‍.