Debate Super prime time

വനിതാമതില്‍ സൃഷ്ടിക്കുക വിഭാഗീയത, മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമെന്നും എന്‍.എസ്.എസ്

വനിതാമതിലിന്റെ കാര്യമുള്‍പ്പെടെ ശബരിമലയുടെ വിഷയത്തില്‍ മുഖ്യമന്ത്രിയിലൂടെ പുറത്തു വരുന്നത് ധാര്‍ഷ്ട്യത്തിന്റെ ഭാഷയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വനിതാ മതിലിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വനിതാമതില്‍ ജനങ്ങളെ ജാതീയമായി വേര്‍തിരിക്കും. വനിതകള്‍ക്ക് മാത്രമായി നവോത്ഥാനം നടപ്പാകുമോ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. വനിതാ മതിലിന് എതിരാണ് സംഘടനയെങ്കിലും അതില്‍ പങ്കെടുക്കരുതെന്ന് ആര്‍ക്കും എന്‍എസ്എസ് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതിലിളക്കുമോ എന്‍എസ്എസ്? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം ടി രമേശ്,എ എ റഹീം,സുവര്‍ണകുമാര്‍ എന്നിവര്‍.