Debate Super prime time

'ആപ്പിള്‍' വീണത് ആരുടെ തലയില്‍?

യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ സത്യവാങ്മൂലം ഏറ്റുപിടിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ഇന്ന് പ്രതിപക്ഷനേതാവ് രംഗത്തെത്തിയിരിക്കുന്നു. താനല്ല ഐ ഫോണ്‍ കൈപ്പറ്റിയത് ആഭ്യന്തരമന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന എ പി രാജീവനാണ് ഫോണ്‍ സമ്മാനം വാങ്ങിയതെന്ന വിവരം ഫോട്ടോ സഹിതമാണ് ചെന്നിത്തല ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വച്ചത്. എ പി രാജീവനാകട്ടെ ഇപ്പോള്‍ അഡിഷനല്‍ ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറുമാണ്. അപ്പോള്‍ പ്രോട്ടോക്കോള്‍ ലംഘിച്ചാണോ പ്രോട്ടോക്കോള്‍ ഓഫീസര്‍ നറുക്കെടുപ്പില്‍ പങ്കെടുത്തത് ? പ്രതിപക്ഷനേതാവ് ഇതിലെന്തായാലും ഗുരുതര തെറ്റൊന്നും കാണുന്നില്ല. അദ്ദേഹത്തിന്റെ സ്റ്റാഫംഗം ഹബീബിനും കിട്ടിയിട്ടുണ്ട് ഒരു വാച്ച്. അപ്പോള്‍ അവിടെയും ഇവിടെയും വാങ്ങി. പങ്കെടുക്കുന്നവര്‍: എ.എ റഹീം, പ്രകാശ് ബാബു, എം.ലിജു എന്നിവര്‍.