Debate Super prime time

ഒരേയൊരിന്ത്യ, ഒരൊറ്റ ജനത

ഈ ജനുവരി 26 ചരിത്രത്തില്‍ ഇടംപിടിക്കുന്നു. അംഗീകരിക്കപ്പെട്ട് ഇന്നോളം, ഒരുപക്ഷേ ഇത്രയേറെ ഉച്ചത്തില്‍, ഉറച്ച ശബ്ദത്തില്‍ നാടെങ്ങും ഉയര്‍ന്നു കേട്ടിട്ടുണ്ടാകില്ല നമ്മള്‍ ഇന്ത്യക്കാര്‍ എന്നു തുടങ്ങുന്ന വിശുദ്ധ വാക്യം. ഒരേയൊരിന്ത്യ, ഒരൊറ്റ ജനത എന്ന് ഭരണഘടന കോട്ടകെട്ടി സൂക്ഷിച്ച ഐക്യ ശിലകള്‍ക്ക് അടിസ്ഥാനമിളകുമ്പോള്‍ ആവര്‍ത്തിച്ചുരുവിടണം ആ വാക്കുകള്‍. പ്രാണ മന്ത്രം പോലെ. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു, ഒരേയൊരിന്ത്യ, ഒരൊറ്റ ജനത. അഡ്വ.ജയശങ്കര്‍, സന്ദീപ് വാര്യര്‍, എസ്.കെ. സജേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.