Debate Super prime time

പഠനം തുടർന്ന് പ്രതിപക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നൽകിയ ആഘാതത്തിൽ പെട്ട് പോയ കോൺഗ്രസിൽ തിരുത്തൽ ചർച്ചകൾ തുടങ്ങുന്നതിന് മുൻപേ കേരള ഭരണം നിലനിർത്താൻ മുഖ്യമന്ത്രിയുടെ കേരള പര്യടനം പ്രഖ്യാപിച്ച് ഇടതുമുന്നണി. 22 ന് കൊല്ലത്ത് നിന്ന് പര്യടനം തുടങ്ങും. കിറ്റും ക്ഷേമ പെൻഷനും വിജയകാരണമായെന്ന് യുഡിഎഫ് പേലും വിലയിരുത്തുമ്പോൾ ഭക്ഷ്യകിറ്റുകൾ ഇനിയും സൗജന്യമായി നൽകി ഭരണത്തുടർച്ച ഉറപ്പാക്കാനുള്ള തീരുമാനമെടുത്തു ഇന്ന് സിപിഎം സെക്രട്ടേറിയറ്റ്. കോൺഗ്രസ്സിലാകട്ടെ നേതാക്കൾക്കെതിരെ പരസ്യ വിമർശനം പാർട്ടിയിൽ തുടരുന്നു. ഉന്നമിട്ട വിജയം കിട്ടാത്തതിൽ ബിജെപിയിലും തിരുത്തൽ ആവശ്യം ശക്തമാണ്. ന്യൂനപക്ഷങ്ങൾ ഏകീകരിച്ച് എൽഡിഎഫിന് വോട്ട് ചെയ്തു എന്നാണ് ബിജെപി വിലയിരുത്തൽ. വിലയിരുത്തലും തിരുത്തലുമായി പ്രതിപക്ഷം ആഘാതത്തിൽ നിന്ന് കരകയറി വരും മുൻപേ കളം നിറയുമോ എൽഡിഎഫ്. പഠനം തുടർന്ന് പ്രതിപക്ഷം. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: ശരത്ചന്ദ്രപ്രസാദ്, മുഹമ്മദ് റിയാസ്, വിവി രാജേഷ് എന്നിവർ.