Debate Super prime time

വാളയാറിലിലും ജനകീയ വിധിയോ?

ഈ നാട് ജീവിക്കാന്‍ കൊള്ളാത്തതെന്ന് ഉറപ്പായതോടെ സ്വന്തം മകളെ മണ്ണെണ്ണയൊഴിച്ച് അവസാനിപ്പിക്കാന്‍ ശ്രമിച്ച അമ്മയാണ് ഇന്ന് ഇന്ത്യ കണ്ട ഏറ്റവും ഭീതിദമായ കാഴ്ച. മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ കൊടുക്കണമെന്ന് പറഞ്ഞ് ഉന്നാവ് പെണ്‍കുട്ടി കണ്ണടച്ചതിന് പിന്നാലെ 3വയസുകാരി ഉന്നാവില്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്ന് ഞെട്ടിയ ദിവസം. ബുലന്ദ് ഷഹറില്‍ 14 കാരി, ബിഹാറില്‍ ഏഴാം ക്ലാസുകാരി. പട്ടിക കേരളത്തിലേക്കെത്തുമ്പോള്‍ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി 17 കാരിയെയും വീട്ടില്‍ കയറി എട്ടാം ക്ലാസുകാരിയെയും പീഡിപ്പിപ്പിച്ചെന്ന വാര്‍ത്തകള്‍. ഇതിനിടയിലാണ് ഹൈദരാബാദില്‍ ദിശയുടെ കൊലയാളികളെ വെടിവെച്ചുകൊന്നതിനെ സ്വാഗതം ചെയ്യുന്നവരുടെ തുടര്‍ച്ച ഇങ്ങ് വാളയാറിലും ഉണ്ടാകുന്നത്. വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ പോലീസ് വീഴ്ച ഒന്നുകൊണ്ടുമാത്രം രക്ഷപ്പെട്ട കുട്ടി മധുവിനെ ഒരു കൂട്ടം പൊതിരെ തല്ലി വഴിയിലിട്ട് നീതി നടപ്പാക്കിയിരിക്കുന്നു. വാളയാറിലിലും ജനകീയ വിധിയോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് പരിശോധിക്കുന്നത്. അനില്‍ അക്കര, അഡ്വ. ആശ, അഡ്വ. ആഷി, വി.വി രാജേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.