Debate Super prime time

ഭരണത്തുടര്‍ച്ചയിലേക്കോ പിണറായി സര്‍ക്കാര്‍?

ഓഖിയില്‍ തുടങ്ങി രണ്ട് പ്രളയങ്ങളില്‍ വിറങ്ങലിച്ച് നിപയില്‍ ഭയന്നു വിറച്ച് ഒടുവില്‍ കോവിഡില്‍ എത്തിനില്‍ക്കുന്ന കേരളത്തിലേക്ക് ഇടതുപക്ഷം ഇറങ്ങി. അഞ്ചു പൈസയുടെ ഗതിയില്ലാതെ നട്ടംതിരിഞ്ഞിരിഞ്ഞ സമയത്ത് മുടങ്ങാതെ കിട്ടിയ ക്ഷേമപെന്‍ഷനും, സമൂഹഅടുക്കളയും, പലവ്യഞ്ജന കിറ്റും പച്ചക്കറി കിറ്റുമൊന്നുമൊന്നും ജനം മറന്നില്ല. അതിനു മീതേയായിരുന്നില്ല കേരളത്തിന്റെ മനസ്സാക്ഷിക്ക് സ്വര്‍ണ്ണക്കടത്തും ശിവശങ്കരും സ്വപ്നയും ലൈഫും സ്പ്രിംക്ലറുംളും കിഫ്ബിയും ഒന്നുമൊന്നും. പത്തോളം അന്വേഷണ ഏജന്‍സികള്‍ പത്മവ്യൂഹം തീര്‍ത്തപ്പോഴും വികസനത്തെ കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരുന്ന പിണറായി വിജയന്റെ വിജയമാണ് ഇന്നലെ കണ്ടത്. ദാ പ്രതിപക്ഷ നിരയില്‍ തുടങ്ങിയിട്ടുണ്ട് പതിവ് കലാപപരിപാടികള്‍. ഇത്രയും അനുകൂല രാഷ്ട്രീയസാഹചര്യമുണ്ടായിട്ടും മുതലാക്കാന്‍ കഴിയാത്ത പ്രതിപക്ഷത്തിന്റെ ഭരണമാറ്റ സ്വപ്നം സ്വപ്നമായി അവശേഷിക്കുമോ? ഓരോ അരമണിക്കൂറിലും നടത്തുന്ന വാര്‍ത്താസമ്മേളനങ്ങള്‍ വോട്ടുകൊണ്ടുവരും എന്നാണ് പ്രതിപക്ഷ നേതാവിന്റെ വിശ്വാസമെങ്കില്‍ ഭരണത്തുടര്‍ച്ചയിലേക്കോ പിണറായി സര്‍ക്കാര്‍. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- എ.എന്‍.ഷംസീര്‍, ബി.ആര്‍.എം. ഷഫീര്‍, സന്ദീപ് വാര്യര്‍, സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍.