Debate Super prime time

സേനയുടെ മനോവീര്യമുയര്‍ത്തി പ്രധാനമന്ത്രി

ഗാല്‍വനില്‍ ചൊരിഞ്ഞ ചോരയിലൊരുതുള്ളി പൊലിഞ്ഞ ജീവനിലൊരു തുണ്ട്. മിടിക്കുന്നുണ്ട്. ഓരോ ഇന്ത്യന്‍ ഹൃദയത്തിലും. അവസാന ജീവനോളം അതിലൊരു തരി താഴില്ലെന്ന്. തലകുനിയില്ലെന്ന് മലയോളം ഉയരത്തില്‍ ഉറക്കെ വിളംബരം ചെയ്തു ഇന്ന് പ്രധാനമന്ത്രി. സേനയെ ഇന്ത്യ വിശ്വസിക്കുന്നു. ആ കൈകളില്‍ സുരക്ഷിതമെന്ന് രാജ്യം ഉറപ്പിക്കുന്നു. ഇന്ത്യ രാജ്യസ്‌നേഹികളുടെ ഭൂമിയാണ്. ഇന്ത്യന്‍ സേനയുടെ ആത്മാര്‍പ്പണത്തിന്റെ കഥകള്‍ അലയൊലികൊള്ളുന്നുണ്ട് അതിര്‍ത്തിയില്‍ നിന്ന് ചുരമിറങ്ങുന്ന കാറ്റില്‍ ആടിയുലയാതെ.. അടിപതറാതെ കാക്കാന്‍ നൂറ്റിമുപ്പത് കോടി ജനങ്ങളുണ്ട്. ഈ രാജ്യത്ത്. സേനയുടെ മനോവീര്യമുയര്‍ത്തി പ്രധാനമന്ത്രി എന്ന വിഷയമാണ് സൂപ്പര്‍പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: അല്‍ഫോന്‍സ് കണ്ണന്താനം,എന്‍.കെ പ്രേമചന്ദ്രന്‍, ടി.പി ശ്രീനിവാസന്‍, ശരത്ചന്ദ്, മേജര്‍ രവി, ബ്രിഗേഡിയര്‍ സനല്‍കുമാര്‍