Debate Super prime time

പിറവം പള്ളി; പോലീസ് നടപടി അവസാനിപ്പിച്ചു, പിറവത്ത് പിന്നോട്ടു പോയോ?

ശബരിമല ശാന്തമായപ്പോള്‍ പിറവം ഉറക്കം കെടുത്തുന്നു. കോടതി വിധി ഉടന്‍ നടപ്പാക്കുന്നതിനെപ്പറ്റി വീരസ്യം പറയുന്നവരാണ് പിറവത്ത് പിന്തിരിയുന്നത്. വിധി നടപ്പാക്കാന്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയവര്‍ പിറവത്ത് വെറുംകയ്യോടെ നിന്നു. നിരോധനാജ്ഞയുടെ മഹത്വം പറയുന്നവരാണ്, അതിന്റെ നടത്തിപ്പു വിജയം നാളുകളായി ആഘോഷിക്കുന്നവരാണ് പിറവത്ത് പകച്ചു നിന്നത്. എന്തുകൊണ്ടെന്ന് ആരും ചോദിച്ചു പോകും. ഹൈക്കോടതി ചോദിച്ചു കഴിഞ്ഞതുകൊണ്ട് പ്രത്യേകിച്ചും. നാളെ കോടതി കേസ് പരിഗണിക്കാനിരിക്കെ നടപ്പാക്കിയ നാടകമെന്ന് ആരോപണമുണ്ട്. യാക്കോബായ നേതൃത്വം സര്‍ക്കാരിനെ അനുമോദിച്ചപ്പോള്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വിമര്‍ശിച്ചതും തിരക്കഥയെന്ന തോന്നലിന് ബലം നല്‍കുന്നു. പിറവത്ത് പിന്നോട്ടു പോയോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ബിഷപ് തോമസ് മാര്‍ അത്തനാസിയോസ്,് ഡോ.കുര്യാക്കോസ് മാര്‍ തെയോഫിലസ് മെത്രാപ്പൊലീത്ത, എന്‍.സി.മോഹനന്‍, ആര്‍.വി.ബാബു എന്നിവര്‍.