Debate Super prime time

ശബരിമല: മാര്‍ഗനിര്‍ദ്ദേശം ആരാഞ്ഞ് പോലീസ്; ശരണം തേടി കോടതിയിലേയ്‌ക്കോ?

മണ്ഡലകാലം തുടങ്ങി പത്താം ദിവസവും നിരോധനാജ്ഞ ലംഘനവും നാമജപക്കാരുടെ അറസ്റ്റും തുടരുകയാണ്. ഇന്നലെ രാത്രിയും ഹരിവരാസനം പാടി നടയടച്ച ശേഷം നാമം ജപിച്ചവര്‍ അറസ്റ്റിലായി. സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്ന അയ്യപ്പന്മാരെ എത്തിക്കാനുള്ള ഇടമായി മണിയാര്‍ പോലീസ് ക്യാമ്പ് മാറിയിരിക്കുന്നു. വരും ദിവസങ്ങളിലും നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബിജെപിയെ വളര്‍ത്തി കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനുള്ള സിപിഎം തന്ത്രം എന്ന് കോണ്‍ഗ്രസും ബിജെപിക്ക് വളം നല്‍കുന്നത് കോണ്‍ഗ്രസെന്ന് തിരിച്ചും ആരോപണം ഉന്നയിക്കുമ്പോള്‍ തര്‍ക്കം പരിഹരിക്കാതിരിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യവും വ്യക്തമാകുന്നു. ശബരിമലയില്‍ പോലീസ് അതിക്രമം ചൂണ്ടിക്കാട്ടി ദേശീയ വ്യാപകമായി സമരത്തിന് ബിജെപി തയ്യാറെടുക്കുമ്പോള്‍ ജോലി ചെയ്യാന്‍ മാര്‍ഗനിര്‍ദേശം തേടി കേരള പോലീസിന്റെ പുതിയ നീക്കത്തിനിടെ സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു, ശരണം തേടി കോടതിയിലേക്കോ? പങ്കെടുക്കുന്നവര്‍- ആനത്തലവട്ടം ആനന്ദന്‍, ജെ ആര്‍ പത്മകുമാര്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍.