Debate Super prime time

വിദ്യാഭ്യാസ നയത്തില്‍ കാവി കലര്‍ന്നോ?

വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തെ അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ സജീവമാവുകയാണ് .സാര്‍വത്രിക വിദ്യാഭ്യാസം ഉറപ്പ് നല്‍കുന്ന വിദ്യാഭ്യാസ നയം രണ്ട് ലക്ഷത്തോളം നിര്‍ദേശങ്ങള്‍ പരിഗണിച്ച് രൂപപ്പെടുത്തിയതാണെന്ന് കേന്ദ്രം അവകാശപ്പെടുന്നു . ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ആദ്യ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ ഇനിയും ഗൗരവത്തിലുള്ള കൂടിയാലോചന വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പമാണ് വര്‍ഗീയ അജണ്ട കാവിവല്‍ക്കരണം തുടങ്ങിയ ആരോപണങ്ങളും ഉയരുന്നത്. വിദ്യഭ്യാസനയത്തില്‍ കാവി കലര്‍ന്നോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ഇ.ടി. മുഹമ്മദ് ബഷീര്‍, ഡോ.ഷിജുഖാന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍.